Connect with us

Covid19

കൊവിഡ് പ്രതിരോധം: ലോകം ചൈനയെ കണ്ട് പഠിക്കണം- ഡബ്ല്യൂ എച്ച് ഒ

Published

|

Last Updated

ജനീവ | കൊവിഡ് പ്രതിരോധ രംഗത്ത് ചൈന സ്വീകരിച്ച നടപടികള്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ). ചൈനയോട് ലോകാരോഗ്യ സംഘടന വിധേയത്വം കാണിക്കുന്നതായി അമേരിക്ക നിരന്തരം കുറ്റപ്പെടുത്തുന്നതിനിടെയാണ് ചൈനയുടെ നടപടികളെ പ്രശംസിച്ച് ഡബ്ല്യൂ എച്ച് ഒ രംഗത്തെത്തിയിരിക്കുന്നത്. ജനീവയില്‍ നടന്ന വിര്‍ച്വല്‍ പ്രസ് മീറ്റിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാമിന്റെ ടെക്‌നിക്കല്‍ ലീഡായ മരിയ വന്‍ കെര്‍ഖൊവിന്റെ പരാമര്‍ശം.

വുഹാനില്‍ ഗുരുതരമായ കേസുകളും രോഗികളും ഇല്ലെന്ന വാര്‍ത്ത സ്വാഗതാര്‍ഹമാണ്. ഈ നേട്ടത്തിന് ചൈനയെ അഭിനന്ദിക്കുന്നു. എന്നാല്‍ വുഹാന്‍ എങ്ങനെയാണ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതെന്ന് ചൈനയില്‍ നിന്നും ലോകം പഠിക്കണം. എങ്ങനെയാണ് സമൂഹത്തെ സാധാരണഗതിയിലേക്ക് കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ നാലിനു ശേഷം തുടര്‍ച്ചയായി 28 ദിവസം ഹുബൈ പ്രവിശ്യയിലും തലസ്ഥാനമായ വുഹാനിലും കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഇവിടത്തെ പ്രാദേശിക ആരോഗ്യകമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

 

Latest