Connect with us

National

പി എം കെയര്‍ നിധി ഓഡിറ്റിന് വിധേയമാക്കണം: പ്രിയങ്ക

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് മാഹാമാരിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പ്രധാനമന്ത്രി പ്രത്യേകം രൂപവത്കരിച്ച പി എം കെയര്‍ നിധിയെ സര്‍ക്കാര്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ കൈയില്‍ നിന്നെല്ലാം നൂറ് രൂപ വീതം വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ബദോഹിയിലെ ജില്ലാ മജിസ്‌ട്രേറ്റ് വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് അയച്ച കത്ത് ചൂണ്ടിക്കാട്ടി പ്രിയങ്ക ട്വിറ്ററില്‍ പറഞ്ഞു.

ഈ സമയത്ത് ഒരു നിര്‍ദേശം മുന്നോട്ട് വെക്കുകയാണ്. റേഷനും വെള്ളത്തിനും പണത്തിനും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സമയത്ത് എല്ലാവരുടെയും കൈയില്‍ നിന്ന് 100 രൂപ വീതം സര്‍ക്കാര്‍ വാങ്ങുന്നു. പി.എം കെയറിനെ കുറിച്ച് ഒരു സര്‍ക്കാര്‍ ഓഡിറ്റ് ആവശ്യമായി വന്നിരിക്കുകയാണ്”, പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ബദോഹിയിലെ ജില്ലാ മജിസ്‌ട്രേറ്റ് അയച്ച സര്‍ക്കുലറും ട്വീറ്റിനോടൊപ്പം ഉണ്ട്. മജിസ്‌ട്രേറ്റ് അയച്ച സര്‍ക്കുലറില്‍ ഓരോ ഉദ്യോഗസ്ഥന്‍മാര്‍ എത്ര രൂപ വീതം വെച്ച് പിരിച്ചെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്കിനെയും പറ്റിച്ച് നാട് വിട്ടവരുടെ 68,000 കോടി രൂപ എഴുതി തള്ളിയ നടപടിയെ കുറിച്ച് അന്വേഷിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.