ആംബുലന്‍സില്‍ മൃതദേഹവുമായി കര്‍ണാടകയിലെത്തിയ മൂന്ന് പേര്‍ക്ക് കൊവിഡ്

Posted on: May 2, 2020 9:34 am | Last updated: May 2, 2020 at 1:15 pm

മുംബൈ | മൃതദേഹവുമായി മുംബൈയില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്ത ഒരു കുടുംബത്തിലെ ആറ് പേരില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹവുമായി മാണ്ഡ്യയില്‍ എത്തിയവര്‍ക്കാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ ഓട്ടോറിക്ഷ ഡ്രൈവറായ 56 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മഹാരാഷ്ട്ര  അധികൃതരുടെ അനുമതിയോടെയാണ് ബന്ധുക്കള്‍ മൃതദേഹം ആംബുലന്‍സില്‍ സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോയത്.

ശവസംസ്‌കാരത്തിനുശേഷം, മാണ്ഡ്യയിലെ അധികാരികള്‍ ഇവരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. തുടര്‍ന്ന് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ മരിച്ചയാളുടെ ഭാര്യയുടെ ഫലം നെഗറ്റീവാണ്. മാണ്ഡ്യയിലേക്കുള്ള യാത്രാമധ്യേ കുടുംബം ഒരു സ്ത്രീക്കും മകനും ലിഫ്റ്റ് നല്‍കിയിരുന്നു. അവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.