Connect with us

Covid19

അതിഥി തൊഴിലാളികളുടെ യാത്ര: ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ ഡിജിപിയുടെ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | അതിഥി തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ പോലീസിന് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കി. അതിഥി തൊഴിലാളികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയക്കാന്‍ വെള്ളിയാഴ്ച വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തുന്ന സാഹചര്യത്തിലാണ് നടപടി.

തൊഴിലാളികളെ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കുവാനാണ് ശ്രമിക്കുന്നതെന്ന് ഡിജിപി പറഞ്ഞു. ഇതിനായി എല്ലാ ക്രമീകരണങ്ങളും ഏര്‍പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിഥിതൊഴിലാളികളുടെ ഭാഷ അറിയാവുന്ന കേന്ദ്രസേനകളിലെ ഉദ്യോഗസ്ഥരുടെയും ഹോം ഗാര്‍ഡുകളുടെയും സേവനം ഉപയോഗപ്പെടുത്തും. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ പ്രത്യേക പോലീസ് സംഘങ്ങളെ വിന്യസിച്ചതായും ഡിജിപി അറിയിച്ചു.

---- facebook comment plugin here -----

Latest