Connect with us

Kerala

നിയന്ത്രണങ്ങള്‍ തുടരുക കേന്ദ്ര നര്‍ദേശപ്രകാരം; പൊതുഗതാഗതം ഉടന്‍ ഇല്ല: ചീഫ് സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം |മെയ് മൂന്നിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര നിര്‍ദേശപ്രകാരമായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എന്നാല്‍ പൊതുഗതാഗതം ഉടന്‍ പുനസ്ഥാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ്
വ്യാപനത്തിന്റെ തോതനുസരിച്ച് സോണുകള്‍ തിരിക്കുന്നത് കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണ്. 21 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കേസും പോസിറ്റീവല്ലെങ്കില്‍ അത് ഗ്രീന്‍ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡം.

സംസ്ഥാനങ്ങള്‍ക്ക് മാത്രമായി ഇളവുകളില്‍ തീരുമാനം എടുക്കാനാകില്ല.  സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ നിയന്ത്രണം കൂട്ടാം, എന്നാല്‍ കുറയ്ക്കാന്‍ സാധിക്കില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കേന്ദ്രത്തിന്റെ പുതിയ പട്ടിക പുറത്തിറക്കിയപ്പോള്‍ കേരളത്തില്‍ രണ്ട് ജില്ലകള്‍ റെഡ്‌സോണും രണ്ട് ജില്ലകള്‍ ഗ്രീന്‍സോണും ബാക്കി ജില്ലകള്‍ ഓറഞ്ച് സോണുമാണ്. എന്നാല്‍ കേരളത്തിന്റെ പട്ടിക പ്രകാരം നാല് റെഡ്‌സോണും ബാക്കി ഓറഞ്ച് സോണുമാണ്.