കാഞ്ഞങ്ങാട്ട് മൂന്നു കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു

Posted on: April 30, 2020 9:40 pm | Last updated: May 1, 2020 at 8:54 am

കാഞ്ഞങ്ങാട് | കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. കല്ലൂരാവി ബാവനഗര്‍ കല്ലൂരാവി മുണ്ടത്തോട് കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പിലാണ് കുട്ടികള്‍ അപകടത്തില്‍പെട്ടത്. ഒരേ കുടുംബത്തിലെ 3 കുട്ടികളാണ് മരിച്ചത്.

നൂറുദ്ദീന്റെ മകന്‍ ബഷീര്‍, നാസറിന്റെ മകന്‍ അജ്‌നാസ്, സാമിറിന്റെ മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്. ആറും, ഏഴും, എട്ടും വയസ്റ്റുള്ള കുട്ടികളാണ് ദുരന്തത്തിനിരയായത്.

അപകടത്തില്‍പെട്ട കുട്ടികളെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.