Connect with us

Covid19

തൃശൂര്‍ പൂരം; ഒരു ആനയെയെങ്കിലും അനുവദിക്കണമെന്ന ആവശ്യം കലക്ടര്‍ തള്ളി

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ ഒരു ആനയെയെങ്കിലും അനുവദിക്കണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം ജില്ലാ കലക്ടര്‍ തള്ളി. അനുമതി തേടി ദേവസ്വം ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. ഇതിനു മുമ്പ് പൂരം മുടങ്ങിയ അവസരത്തിലും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിട്ടുണ്ടെന്നായിരുന്നു കത്തില്‍ വിശദമാക്കിയിരുന്നത്. അഞ്ച് പേരില്‍ കൂടുതലാളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും കൊവിഡ് മുക്തമായ ജില്ല എന്ന പരിഗണന നല്‍കണമെന്നും ദേവസ്വം വ്യക്തമാക്കിയിരുന്നു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളും നിലനില്‍ക്കെ, തൃശൂര്‍ പൂരം ചടങ്ങ് മാത്രമായാണ് നടത്തുക. ഇതേ തുടര്‍ന്ന് അഞ്ചു പേര്‍ മാത്രം പങ്കെടുത്താണ് പാറമേക്കാവിലും തിരുവമ്പാടിയിലും പൂരത്തിന്റെ കൊടിയേറ്റം നടത്തിയത്.