Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതര്‍ 33000ത്തിന് മുകളില്‍; മരിച്ചത് 1074 പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  ലോക്ക്ഡൗണിനൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി തുടരുന്നുണ്ടെങ്കിലും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നു. ഇലെ മാത്രം 1718 പുതിയ കേസുകളും 67 മരണവുമാണ് രാജ്യത്തുണ്ടായത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 33,050 കടന്നു.1074 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. 8324 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 23651 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കോവിഡ് ബാധിതരില്‍ ഒന്നാമതുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 9915 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 32 മരണവും 592 പുതിയ കേസും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതിനകം 432 പേര്‍ മരണപ്പെട്ടു. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ പോസറ്റീവ് കേസുകള്‍ 4082 ആയി. 197 പേര്‍ മരണപ്പെട്ടു. 16 മരണവും 338 പുതിയ കേസും ഇന്നലെ ഗുജറാത്തിലുണ്ടായി. ഡല്‍ഹിയില്‍ 56 മരണവും 3439 വൈറസ് കേസും സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹിക്ക് പിന്നിലാണെങ്കിലും മരണ നിരക്കില്‍ മധ്യപ്രദേശ് മൂന്നാം സ്ഥാനത്താണ്. ഇന്നലെ ഒമ്പത് പേര്‍ മരിച്ച മധ്യപ്രദേശില്‍ ഇതിനകം 129 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 2561 രോഗികളാണ് മധ്യപ്രദേശിലുള്ളത്.

 

 

Latest