Connect with us

Kerala

മെയ് നാല് മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ നീക്കം; സംസ്ഥാനം കേന്ദ്രത്തിന്റെ അനുമതി തേടി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനം കടുത്ത സമ്പത്തിക പ്രതിസന്ധിയിലിരിക്കെ നിലവിലെ ലോക്ക്ഡൗണ്‍ കാലയളവ് കഴിയുന്ന മെയ് മൂന്നിന് മദ്യശാലകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള ആലോചന സജീവം. മെയ് നാല് മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ സംസ്ഥാനം കേന്ദ്രാനുമതി തേടിയതയി റിപ്പോര്‍ട്ട്. ശക്തമായ ക്രമീകരണങ്ങളോടെയും നിയന്ത്രണങ്ങളോടെയും സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ മെയ് 4 മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സാധിക്കൂ. ഇത്തരത്തില്‍ അനുമതി ലഭിക്കുകയാണെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ എല്ലാ സജ്ജീകരണങ്ങളും നടത്താന്‍ ബെവ്‌കോ എം ഡി ഷാര്‍ജില്‍ കുമാര്‍ മാനേജര്‍മാര്‍ക്ക് ഉത്തരവിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഔട്ടലെറ്റ് തുറക്കുന്നതിന് മുമ്പ് ജീവനക്കാരുടെ എണ്ണം ഉറപ്പാക്കുക. ഔട്ട്‌ലെറ്റുകളില്‍ അണുനശീകരണം നടത്തുക. മദ്യം വാങ്ങാനെത്തുന്നവരെ തെര്‍മല്‍ മീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുക. ഒട്ട്‌ലെറ്റുകള്‍ ഫാന്‍ഡ് വാഷ്, സാനിറ്റൈസര്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.

കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മദ്യശാലകളും ബാറുകളും ഉടനെ തന്നെ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് എം എന്‍ എസ് ആവശ്യപ്പെട്ടിരുന്നു. ധനനഷ്ടത്തെ മറികടക്കുന്നതിന് വേണ്ടി ധാര്‍മിക പ്രശ്‌നങ്ങളെ മാറ്റിവെക്കണമെന്നായിരുന്നു എം എന്‍ എസ് അധ്യക്ഷന്‍ രാജ് താക്കറേ ആവശ്യപ്പെട്ടത്.

 

 

---- facebook comment plugin here -----

Latest