Covid19
മാധ്യമ പ്രവര്‍ത്തകന് കൊവിഡ്; നാല് മന്ത്രിമാര്‍ കര്‍ണാടകയില്‍ നിരീക്ഷണത്തില്‍

ബെംഗളൂരു | കൊവിഡ് 19 ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ നാല് മന്ത്രിമാര്‍ നിരീക്ഷണത്തില്‍. ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍, ആഭ്യന്തരമന്ത്രി ബസ്വരാജ് ബോമ്മായി, ആരോഗ്യ വിദ്യാഭ്യാസ മന്ത്രി സുധാകര്‍, ടൂറിസം മന്ത്രി സി ടി രവി എന്നിവരാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. ഔദ്യോഗിക വസതിയിലാണ് മന്ത്രിമാര്‍ നിരീക്ഷണത്തില്‍ കഴിയുക. ഇവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഫലം വരുന്നതുവരെ ഔദ്യോഗിക വസതിയില്‍ തന്നെ തങ്ങാനാണ് തീരുമാനം. പ്രാദേശിക ചാനലിന്റെ കാമറാമാനുമായാണ് മന്ത്രിമാര്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ഏപ്രില്‍ 24നാണ് മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 21നും 24 ഇടയില്‍ ഇദ്ദേഹം മന്ത്രിമാരെ കണ്ടിരുന്നു. തുടര്‍ന്നാണ് മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പോയത്. മന്ത്രിമാരെ കൂടാതെ 40 ഓളം മാധ്യമ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.