Connect with us

Covid19

അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയുടെ നടുവൊടിച്ച് കൊവിഡ്

Published

|

Last Updated

വാഷിംഗ്ടണ്‍ |  പതിനായിരങ്ങളുടെ ജീവനെടുത്ത കൊവിഡ് മാഹാമാരി അമേരിക്കന്‍ സാമ്പത്തിക രംഗത്തെയും തകര്‍ത്തതായി റിപ്പോര്‍ട്ട്. വാണിജ്യ വകുപ്പ് പുറത്തുവിട്ട കണച്ചാ ഇടിവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ സാമ്പപത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 2.1 ശതമാനം വര്‍ധിച്ചിരുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിസിനസുകളും വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ഉപയോക്താക്കള്‍ ചെലവു ചുരുക്കുകയും ചെയ്തതോടെയാണ് വലിയ മാറ്റങ്ങള്‍ക്ക് കാരണമായതെന്നാണ് സര്‍ക്കാര്‍ നിഗമനം. അത്യാവശ്യമല്ലാത്ത ബിസിനസുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായതിന് പുറമേ 26 ദശലക്ഷത്തിലേറെ പേര്‍ക്കാണ് തൊഴിലുകള്‍ നഷ്ടപ്പെടുകയും തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുകയും ചെയ്തത്. കോവിഡിനെ തുടര്‍ന്ന് ആഗോള സമ്പത്ത് വ്യവസ്ഥ മൂന്നു ശതമാനം ചുരുങ്ങുമെന്ന് നേരത്തെ ഐ എം എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest