Connect with us

Covid19

കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം; കാസര്‍കോട് കലക്ടര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ കലക്ടര്‍ ഡി. സജിത് ബാബുവിനെ നിരീക്ഷണത്തിലാക്കി. ഒന്‍പത് ദിവസം മുമ്പ് ഈ മാധ്യമപ്രവര്‍ത്തകന്‍ കലക്ടറുടെ അഭിമുഖം എടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് കലക്ടറെ നിരീക്ഷണത്തിലാക്കിയത്. കളക്ടറുടെ രണ്ട് ഗണ്‍മാന്‍മാരും നിരീക്ഷണത്തിലാണ്.

ദൃശ്യമാധ്യമപ്രവര്‍ത്തകന് കോവിഡ്19 സ്ഥിരീകരിച്ചതോടെ ക്യാമറാമാന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരെയും ആളുകളെയും നിരീക്ഷണപട്ടികയില്‍ പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Latest