Connect with us

Covid19

സഊദിയില്‍ 1,325 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് വിദേശികള്‍ കൂടി മരിച്ചു

Published

|

Last Updated

ദമാം | സഊദിയില്‍ 1,325 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വിദേശികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 157 ആയി ഉയര്‍ന്നു.

രോഗബാധിതരുടെ എണ്ണം 21,402 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ 169 പേര്‍ രോഗമുക്തരായതോടെ കോവിഡ് വിമുക്തരായവരുടെ എണ്ണം 2,953 ആയി. 18,292 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 125 പേര്‍ നില ഗുരുതരമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കിഴക്കന്‍ പ്രവിശ്യയിലും മക്കയിലുമാണ് വിദേശികള്‍ മരിച്ചത്. ഇവര്‍ 25നും 50നുമിടയില്‍ പ്രായമുള്ളവരാണെന്നും മന്ത്രാലയം അറിയിച്ചു.

പുതുതായി രോഗം കണ്ടെത്തിയവരില്‍ 85 ശതമാനം വിദേശികളും 15 ശതമാനം സ്വദേശികളുമാണ്. രാജ്യത്തെ മരണ സംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും വിദേശികളാണ് ഏറ്റവും കൂടുതല്‍. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം ആരംഭിച്ച ഫീല്‍ഡ് പരിശോധന ശക്തമാക്കിയതോടെയാണ് കൂടുതല്‍ രോഗബാധിതരെ കണ്ടെത്താന്‍ കഴിഞ്ഞത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

മക്ക (356), മദീന (225), ജിദ്ദ (224) റിയാദ്(203), ദമ്മാം (74) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിതീകരിച്ചത്. ഹുഫൂഫ് (42), ജീസാന്‍ (40), ബുറൈദ (37), അല്‍ഖോബാര്‍ (36) ജുബൈല്‍ (23),ത്വാഇഫ്( 7), ഖമീസ് മുശൈത്ത് (6) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍.

അല്‍ജഫര്‍ , ഖത്വീഫ് , ഉനൈസ , മന്‍ദഖ് ,തബൂക്ക്,മുസാഹ്മിയ എന്നിവിടങ്ങളില്‍ നാല് പേര്‍ക്കും ബൈഷ്, അല്‍ഖുറയാത്ത്,അല്‍ഖര്‍ജ്, ദറഇയ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്കും ,മിദ്‌നബ് ,യാംബു, ഖുലൈസ്,ഹഫര്‍ അല്‍ബാത്തിന്‍ ,ഖുന്‍ഫുദ,എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കും, അല്‍ഖറയ, മഖ്വ, തുറൈബാന്‍, ശറൂറ, അല്‍ദീറ, സാജര്‍ എന്നിവിടിങ്ങളില്‍ ഒരാള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.