Connect with us

Kannur

ഹോട്ട് സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ റോഡ് ബ്ലോക്ക് ചെയ്തു; കണ്ണൂരില്‍ കലക്ടറും എസ് പിയും നേര്‍ക്കുനേര്‍

Published

|

Last Updated

കണ്ണൂര്‍ | ജില്ലയില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കലക്ടറും എസ് പിയും നേര്‍ക്കുനേര്‍. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ഇടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ എസ് പിയുടെ നടപടിക്കെതിരേ കലക്ടര്‍ ഉത്തരവിറക്കി. റോഡുകള്‍ അടയ്ക്കുന്നതില്‍ തന്നോടു ചോദിക്കാതെ പോലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് കലക്ടര്‍ ടി വി സുഭാഷിന്റെ ആരോപണം. ഹോട്ട്‌ സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും തടസ്സങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രക്ക് കലക്ടര്‍ കത്ത്‌ നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ സാമൂഹിക വ്യാപനം ഇല്ലെന്നിരിക്കെ എസ് പി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിച്ചത് ഏത് അധികാരം ഉപയോഗിച്ചാണെന്ന് കത്തില്‍ ചോദിക്കുന്നു. ഹോട്ട് സ്‌പോട്ടിന്റെ പട്ടികയിലില്ലാത്ത ഇടങ്ങളില്‍ റോഡുകള്‍ തടസ്സപ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. റോഡുകള്‍ ബ്ലോക്ക് ചെയ്തതോടെ ആംബുലന്‍സുകള്‍ തിരിച്ചുവിടേണ്ടി വരികയും ഡയാലിസിസ് രോഗികള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ സാധിക്കാതെ വരികയും ചെയ്തു. ജില്ലയിലെ നടന്ന ഒരു യോഗത്തിലും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ല. ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഭാഗങ്ങളിലെ ബ്ലോക്കുകള്‍ ബുധനാഴ്ച വൈകീട്ടോടെ നീക്കി വാഹനങ്ങള്‍ കടത്തിവിടണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധം സംബന്ധിച്ച ആലോചനാ യോഗങ്ങളില്‍ എസ് പി പങ്കെടുക്കാത്തതിനെയും കത്തില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest