National
പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ | രാജ്യാന്തര ശ്രദ്ധ നേടിയ ഇന്ത്യന്‍ നടന്‍ ഇര്‍ഫാന്‍ഖാന്‍ (53) അന്തരിച്ചു. അര്‍ബുദബാധിതനായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഉച്ചക്ക് 12 മണിയോടെയാണ് മരിച്ചത്. കുടലിലെ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇര്‍ഫാന്‍ഖാന്റെ ആരോഗ്യത്തെ സംബന്ധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇദ്ദേഹം സിനിമാരംഗത്ത് സജീവമായിരുന്നില്ല.ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ മാതാവ് സയീദ ബീഗം അന്തരിച്ചത്.
നിരവധി ശ്രദ്ധേയ സിനിമികളില്‍ അഭിനയിച്ച ഇര്‍ഫാന്‍ ഖാന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ നടന്‍ എന്ന റെക്കോര്‍ഡുള്ളത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനായിരുന്ന ഇര്‍പാന്‍ ഖാന്‍. പാന്‍സിംഗ്് തോമര്‍ എന്ന ചിത്രത്തിനാണ് ദേശീയ അംഗീകാരം ലഭിച്ചത്. ലൈഫ് ഓഫ് പൈ, ലഞ്ച് ബോക്‌സ്, പാന്‍ സിംഗ് തോമര്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ലോക സിനിമകളായിരുന്നു. കൂടാതെ നിരവധി ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചു. രാജ്യം മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.
രാജ്യത്തിന് ഓസ്‌ക്കര്‍ പുരസ്‌ക്കാരം ലഭിച്ച സ്ലം ഡോഗ് മില്ല്യനയര്‍ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. 2011ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.