Connect with us

Covid19

കൊവിഡ് ചികിത്സക്കായി മന്ത്രവും സംഗീതവും യോഗയും ഭജനയും ഉപയോഗിക്കാം: മധ്യപ്രദേശ് മുഖ്യമന്ത്രി

Published

|

Last Updated

ഭോപ്പാല്‍ | കൊവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട് നിരുത്തരവാദ പ്രസ്താവന നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാനത്ത് കൊവിഡ് ചികിത്സക്ക് മന്ത്രവും സംഗീതവും യോഗയും ഭജനയും ഉപയോഗിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. മധ്യപ്രദേശില്‍ ഇതിനകം 2397 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 120 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണിതെന്നത് ശ്രദ്ധേയമാണ്. . മതനേതാക്കളോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംവദിക്കവെയാണ് പുതിയ നിര്‍ദേശവുമായി ശിവരാജ് സിംഗ് ചൗഹാന്‍ എത്തിയത്. മതനേതാക്കളോട് മറ്റ് ചികിത്സാ രീതികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചിലപ്പോള്‍ മറ്റൊരു ചികിത്സ രീതിയുമായി മുന്നോട്ട് വരാന്‍ നമുക്ക് സാധിക്കുമായിരിക്കും. രോഗികളുടെ മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സംഗീതവും, ഭജനയും, ശ്ലോകവും പ്രോത്സാഹിപ്പിക്കാം”” ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഒരുപാട് അസുഖങ്ങള്‍ സ്‌നേഹം കൊണ്ട് മാറിയിട്ടുണ്ട്. കൊവിഡ് പോലൊരു രോഗം വരുമ്പോള്‍ സ്വന്തം അമ്മക്ക് മകനെ പോലും തൊടാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ സാധാരണ ചികിത്സാ രീതികള്‍ക്കൊപ്പം ഇന്ത്യയിലുള്ള മറ്റ് പാരമ്പര്യ ചികിത്സ രീതികളും അനുവര്‍ത്തിക്കാമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ജനങ്ങളില്‍ പ്രതിരധ ശേഷി വര്‍ധിപ്പിക്കാന്‍ 50 ഗ്രാം വരുന്ന ഒരു കോടി ആയുര്‍വേദ മരുന്നുകളുടെ കിറ്റ് വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം. അതേസമയം രാജ്യത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളില്‍ ശിവരാജ് സിംഗ് ചൗഹാന്റെ ഫോട്ടോ പതിക്കുന്നുണ്ട്. ഇതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

 

 

Latest