Connect with us

Kerala

'മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരത്തിലേക്ക് പോകരുത്'; വി മുരളീധരനെതിരെ കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.മുരളീധരന് രാഷ്ട്രീയതിമിരം ബാധിച്ചിരിക്കുന്നു. മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം അദ്ദേഹം കാണിക്കരുതെന്നും കടകംപള്ളി വിമര്‍ശിച്ചു.

ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ് മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അനവസരത്തിലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ മുരളീധരന്‍ തയാറാകണം. വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും കടകംപള്ളി പറഞ്ഞു.

ഗ്രീന്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വീണ്ടും രോഗവ്യാപനമുണ്ടായത് കേരള സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് കാരണമാണെന്നാണ് വി മുരളീധരന്‍ വിമര്‍ശിച്ചിരുന്നത്.

സാലറി കട്ടിനുള്ള ഉത്തരവ് കത്തിച്ച അധ്യാപകര്‍ ആര്‍ത്തി പണ്ടാരങ്ങള്‍ തന്നെയെന്നും മന്ത്രി ആവര്‍ത്തിച്ചു.അധ്യാപക സമൂഹത്തെ താൻ അപമാനിച്ചിട്ടില്ല. പക്ഷേ ശമ്പള ഉത്തരവ് കത്തിച്ച് സാമൂഹിക മാധ്യമങ്ങളിലിട്ട് ആഘോഷിച്ച ചില അധ്യാപകരുടേത് നീചമായ പ്രവർത്തി തന്നെയാണെന്നതിൽ ഉറച്ച് നിൽക്കുകയാണ്. അവരെ ആർത്തിപ്പണ്ടാരങ്ങളെന്ന് വിളിച്ചതിലും ഉറച്ച് നിൽക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആറു ദിവസത്തെ സാലറി സർക്കാർ കടം ചോദിക്കുകയാണ് ചെയ്തത്. ഇവിടെ മറ്റ് ഉദ്യോഗസ്ഥകരായ കോർപ്പറേഷൻ, ആരോഗ്യപ്രവർത്തകർ ഇവരെല്ലാംഇപ്പോഴും തെരുവിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ്. ജീവൻ പണയം വെച്ചാണ് അവർ പ്രവർത്തിക്കുന്നത്. ഒന്നൊരമാസമായി അധ്യാപകരെല്ലാവരും വീടിനുള്ളിൽ കഴിയുകയാണ്. അവരെ സർക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിളിച്ചിട്ടില്ല. ആറ് ദിവസത്തെ ശമ്പളം കടമായി ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉത്തരവ് കത്തിച്ചവരെ ആർത്തിപ്പണ്ടാരങ്ങളെന്ന് വിളിച്ചതിൽ ഉറച്ച് നിൽക്കുന്നതായും കടകംപള്ളി പറഞ്ഞു.

 

---- facebook comment plugin here -----

Latest