Connect with us

Covid19

രാജ്യത്തെ കൊവിഡ് മരണം ആയിരം കടന്നു; 24 മണിക്കൂറിനിടെ 73 മരണം

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 വൈറസ് വ്യാപിച്ച് ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം 1007 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 73 ജീവനുകള്‍ നഷ്ടമായി. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായാണ് ഒരു ദിവസം 73 പേര്‍ മരണപ്പെടുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇരട്ടി വര്‍ധനവാണ് ഉണ്ടായത്. 31332 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1897 പേര്‍ രോഗബാധിതരയാി. ഇതിനകം 7696 പേര്‍ അസുഖം മാറി ആശുപത്രി വിട്ടു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ 15-ാം സ്ഥാനത്താണ്. 125 റെഡ്‌സോണുകളാണ് രാജ്യത്തുള്ളത്.

സാമൂഹിക വ്യാപനം ഉണ്ടായ മഹാരാഷ്ട്രയിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷം. ഇവിടെ 9318 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 728 പേര്‍ രോഗബാധിരാകുകയും 31 പേര്‍ മരിക്കുകയും ചെയ്തു.മഹാരാഷ്ട്രയിലെ മരണസംഖ്യ 400 ആയി. മുംബൈയില്‍ മാത്രം ആറായിരത്തിന് മുകളില്‍ പേര്‍ക്ക് രോഗം ബാധിച്ചു.

ഗുജറാത്തിലും രോഗബാധ ക്രമാതീതമായി ഉയരുകയാണ്. ഇതിനകം 3744 പേര്‍ക്ക് രോഗം ബാധിച്ച ഇവിടെ ഇന്നലെ 196 കേസുകളുണ്ടായി. ഇന്നലത്തെ 19 മരണം അടക്കം 181 പേര്‍ക്ക് ജീവന്‍ നനഷ്ടപ്പെട്ടു. ഡല്‍ഹിയില്‍ ഇന്നലെ 206 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം ബാധിച്ചത്. 3314 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച രാജ്യ തലസ്ഥാനത്ത് 54 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മധ്യപ്രദേശില്‍ 2387 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ ഇന്നലത്തെ പത്ത് മരണം അടക്കം 120 പേരാണ് മരിച്ചത്. രാജസ്ഥാനില്‍ 2364 കേസും 51 മരണവും തമിഴ്‌നാട്ടില്‍ 1058 കേസും 25 മരണവും ഉത്തര്‍പ്രദേശില്‍ 2053 കേസും 34 മരണവും ആന്ധ്രയില്‍ 1259 കേസും 31 മരണവും തെലുങ്കാനയില്‍ 1004 കസേും 26 മരണവും റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ ആയിരത്തില്‍ താഴെ കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ബംഗാള്‍ അടക്കം പല സംസ്ഥാനങ്ങളിലും ടെസ്റ്റുകള്‍ നന്നേ കുറവാണെന്ന ആരോപണവുമുണ്ട്.

Latest