Connect with us

Covid19

നാല് ജീവനക്കാര്‍ക്ക് കൊവിഡ്: മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് രണ്ട് ദിവസത്തേക്ക് അടക്കും

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര സെക്രട്ടറിയേറ്റും മന്ത്രാലയവും രണ്ടു ദിവസത്തേക്ക് അണുനശീകരണത്തിനായി അടച്ചിടും. നാല് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. രോഗബാധ കണ്ടെത്തിയ ജീവനക്കാരെ കൂടുതല്‍ ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ദക്ഷിണ മുംബൈയിലെ മന്ത്രാലയത്തിന്റെ കെട്ടിട പരിസരം ഏപ്രില്‍ 29, 30 തിയതികളിലായി ശുചിത്വവത്കരണത്തിന് വേണ്ടി അടച്ചിടുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ജീവനക്കാര്‍ക്ക് കൊറോണസ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ സെക്രട്ടറിയേറ്റ് കെട്ടിടം ഒഴിപ്പിച്ചിരുന്നു. മുഖ്യന്ത്രി ഉദ്ദവ് താക്കറെയുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകള്‍ ഇതിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.

മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ജിതേന്ദ്ര അഹ്വാദ് കൊറോണ ബാധിച്ച് ചികിത്സയിലാണ്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗബാധയാല്‍ മരണപ്പെടുന്നവരുടെ എണ്ണത്തിലും സംസ്ഥാനം മുന്നിലാണ്.

Latest