Connect with us

Gulf

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അടച്ചതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്

Published

|

Last Updated

ദമാം | സഊദിലെ പ്രമുഖ റീട്ടെയില്‍ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് കണ്ടത്തിയതിനെ തുടര്‍ന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അടച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ലുലു ഗ്രൂപ് നിഷേധിച്ചു.

അണുനശീകരണ ശുചീകരണ പ്രക്രിയയുടെ ഭാഗമായി അല്‍ ഹസയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. ശുചീകരണ പ്രവ്യത്തികള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം മുതല്‍ ഇത് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ജീവനാക്കാരുടെ ആരോഗ്യ സുരക്ഷയ്ക്ക് ലുലുവിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും കോവിഡ് പ്രതിരോധത്തിനായി സഊദി ഗവണ്‍മെന്റിന്റെ എല്ലാ വ്യവസ്ഥകളും ലുലു ഗ്രൂപ് കര്‍ശനമായി പാലിക്കുണ്ടെന്നും വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും മാനേജ്‌മെന്റ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.