Connect with us

Covid19

കൊവിഡ് പ്രതിരോധത്തിന് എ ഡി ബി ഇന്ത്യക്കായി 150 കോടി ഡോളറിന്റെ വായ്പ അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് പ്രതിരോധത്തിനായി ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബേങ്ക് (എ ഡി ബി) ഇന്ത്യക്ക് 150 കോടി ഡോളര്‍ വായ്പ അനുവദിച്ചു. സമൂഹത്തിലെ ദരിദ്രരും സാമ്പത്തികമായി ദുര്‍ബലരുമായ വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും സാമൂഹിക പരിരക്ഷണത്തിനും രോഗപ്രതിരോധത്തിനുള്ള അടിയന്തര നടപടികള്‍ക്കുമാണ് വായ്പയനുവിദിച്ചിരിക്കുന്നത്.

800 ദശലക്ഷത്തിലധികം പേര്‍ക്ക് സാമൂഹിക പരിരക്ഷ നല്‍കുന്നതിന് എഡിബി നേരിട്ട് സഹായം ചെയ്യുമെന്ന് എഡിബി പ്രസിഡന്റ് മസാത്സുഗു അസകവ പറഞ്ഞു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍, കൃഷിക്കാര്‍, ആരോഗ്യ പരിപാലന തൊഴിലാളികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വികലാംഗര്‍, കുറഞ്ഞ വേതനം ലഭിക്കുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Latest