Connect with us

Covid19

ചൈനീസ് റാപ്പിഡ് കിറ്റുകള്‍ സംസ്ഥാനങ്ങള്‍ തിരികെ നല്‍കണം: ഐ സി എം ആര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ചൈനയിലെ ഗുവാന്‍ഷ്യൂ വോണ്ട്‌ഫോ ബയോടെക്, സുഹായ് ലിവ്‌സണ്‍ എന്നീ കമ്പനികളില്‍ നിന്ന് വാങ്ങിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരികെ നല്‍കാന്‍ ഐ സി എം ആര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഈ കമ്പനികളുടെ കിറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന കൃത്യതയില്ലാത്തതിനെ തുടര്‍ന്നാണ് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഈ നിര്‍ദേശം നല്‍കിയത്. ടെസ്റ്റ് റിസല്‍ട്ടിലും സെന്‍സിറ്റിവിറ്റിയിലും ഈ കമ്പനികളുടെ കിറ്റുകള്‍ വലിയ വ്യത്യാസം കാണിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

കിറ്റിന്റെ വിലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലും ഐ സി എം ആര്‍ നിലപാട് അറിയിച്ചു. കിറ്റിന്റെ തുക ഇതുവരെ കൈമാറിയിട്ടില്ല. ചൈനയില്‍ നിന്നുള്ളത് നിലവാരമില്ലാത്ത കിറ്റുകളാണെങ്കില്‍ ഒരു രൂപ പോലും വെറുതെ ചെലവഴിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. നിരീക്ഷണ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും ഈ കിറ്റ് ഉപയോഗിച്ചിരുന്നത്. രോഗ നിര്‍ണയത്തിന് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കാറില്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. നേരത്തെ ഈ കിറ്റുകള്‍ ഉപയോഗിക്കേണ്ടന്ന് ഐ സി എം ആര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കിറ്റുകള്‍ തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

Latest