Connect with us

Gulf

കോവിഡ്: പ്രവാസികളുടെ സംശയങ്ങള്‍ക്ക് ദിശ നമ്പരുകളില്‍ വിളിക്കാം: ഡോ. അമര്‍

Published

|

Last Updated

ജിദ്ദ | കോവിഡ് വൈറസ് സംബന്ധമായ എന്തു സംശയങ്ങള്‍ പ്രവാസി മലയാളികള്‍ക്കുണ്ടെങ്കിലും സംസ്ഥാന ഗവണ്‍മെന്റിന്റെ “ദിശ ” നമ്പരുകളില്‍ 24 മണിക്കൂറും വിളിക്കാവുന്നതാണെന്ന് കോവിഡ്19 നോഡല്‍ ഓഫീസര്‍ കൂടിയായ ഡോ. അമര്‍ ഫെറ്റ്ല്‍ പറഞ്ഞു. ജിദ്ദയിലെ “സ്വാന്‍” നിലമ്പൂര്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമുള്ള ശരീരം കോവിഡ് വൈറസുകളെ സ്വയം തുരത്തുമെന്നും അതിനാല്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള വൈറ്റമിന്‍ ധാരാളം തരുന്ന നെല്ലിക്ക, പപ്പായ, പേരക്ക, മാതളം തുടങ്ങിയവ കൂടുതല്‍ കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഒരു പ്രാവശ്യം വൈറസിനെ തുരത്തിയ ശരീരത്തെ രണ്ടാമതും വൈറസ് ആക്രമിക്കുമോ എന്ന ചോദ്യത്തിന്, അങ്ങനെ രണ്ടാമതും വൈറസ് ആക്രമിക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ എളുപ്പത്തില്‍ ശരീരത്തിന് അവയെ ചെറുത്തു തോല്‍പ്പിക്കാനാകുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

പ്രവാസികള്‍ മടങ്ങി എത്തി പതിനാലു ദിവസം ക്വാറന്റ്റൈനിലിരിക്കാനാണ് അധികൃതര്‍ പറയുന്നതെങ്കിലും 28 ദിവസം അതു തുടരാനാകുമെങ്കില്‍ അതാകും ഏറ്റവും നല്ലതെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സ് സൈഫുദ്ദീന്‍ വാഴയില്‍ ഹോസ്റ്റ് ചെയ്തു. ഹംസ കെ.കെ അധ്യക്ഷത വഹിച്ചു. അമീന്‍ നിലമ്പൂര്‍ നന്ദി പറഞ്ഞു.

കോവിഡ് സംശയങ്ങള്‍ക്ക് വിളിക്കേണ്ട “ദിശ” നമ്പരുകള്‍: 00914712552056, 00914712309251, 00914712309252, 00914712309253, 0914712309254, 00914712309255.

Latest