Connect with us

Gulf

കൊവിഡ് കാലത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി ഇതാ ഒരു മലയാളി വ്യവസായി

Published

|

Last Updated

റാസല്‍ഖൈമ | കൊവിഡ് വൈറസ് കാലത്ത് വ്യവസായികള്‍ക്ക് മാതൃകയായി മലയാളി വ്യവസായി എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അമ്പലപ്പുഴ സ്വദേശി ആര്‍ ഹരികുമാര്‍. ലോകത്ത് മുഴുവനും കൊവിഡ് 19 വ്യാപനം നടക്കുമ്പോള്‍ സുരക്ഷക്കായി തൊഴിലാളികള്‍ക്കിടയില്‍ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളാണ് എലൈറ്റ് ഗ്രൂപ്പ് നടത്തുന്നത്. നാട്ടിലേക്കു പോകാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ചെയ്തു നല്‍കുമെന്ന് ഹരികുമാര്‍ അറിയിച്ചു.

മുഴുവന്‍ തൊഴിലാളികളുടെയും ജൂണ്‍ മാസം വരെയുള്ള ശമ്പളം കമ്പനി നല്‍കുമെന്നും വാര്‍ഷിക അവധിയുടെ ഭാഗമായോ മറ്റോ നാട്ടിലേക്ക് പോയി തിരിച്ചു വരാന്‍ കഴിയാത്ത ജീവനക്കാരുടെ റൂം വാടകയും പകുതി ശമ്പളവും കമ്പനി വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മള്‍ട്ടി നാഷണല്‍ കമ്പനി നിലവാരത്തില്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കമ്പനിയാണ് തന്റെതെന്നും ഹരികുമാര്‍ പറഞ്ഞു. തൊഴില്‍ ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ കമ്പനിയിലെ ഒരു തൊഴിലാളിയുടെയും ജോലി നഷ്ടപ്പെടില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

വ്യത്യസ്ത ഭാഷക്കാരായ തൊഴിലാളികള്‍ക്കിടയില്‍ വിവിധ ഭാഷയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട് . കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ജീവനക്കാര്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ റോബോട്ടിക് മോണിറ്ററിംഗ് സംവിധാനങ്ങള്‍ കമ്പനിയിലും താമസ കേന്ദ്രങ്ങളിലും സ്ഥാപിച്ചു കഴിഞ്ഞു. യു എ ഇ യുടെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് നിലവില്‍ ആയിരത്തോളം തൊഴിലാളികളുണ്ട്. അതിലേറെയും മലയാളികളാണ്. ആശങ്ക നിറഞ്ഞ ലോക്ക് ഡൗണ്‍ കാലത്തും മറ്റു കമ്പനികള്‍ക്ക് മാതൃകയാണ് ഇവിടുത്തെ പ്രവര്‍ത്തന രീതി. 14 വര്‍ഷം കൊണ്ടാണ് കമ്പനി ഉയരങ്ങള്‍ കീഴടക്കിയത്.

അമേരിക്കയടക്കമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അലൂമിനിയം ആര്‍ക്കിടെക്ചറല്‍ ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റിയയക്കുന്ന കമ്പനിയാണ് എലൈറ്റ് എക്‌സ്ട്രൂഷന്‍ ഗ്രൂപ്പ്. യു എ ഇക്ക് പുറമെ ഇന്ത്യയിലും ജോര്‍ദാനിലും ബഹ്റൈനിലും ഹരികുമാറിന് സ്ഥാപനങ്ങളുണ്ട്. ആലപ്പുഴ കുട്ടനാട് ടൂറിസം മേഖലയിലും ഹരികുമാറിന് സംരംഭങ്ങളുണ്ട്. തട്ടാറുപറമ്പില്‍ രാമകൃഷ്ണ പിള്ളയുടെയും തറയില്‍ സരസ്വതിയമ്മയുടെയും മകനാണ്. കലാ ഹരികുമാറാണ് ഭാര്യ. മക്കള്‍: ഡോ. സൗമ്യ ഹരികുമാര്‍, ഡോ. ലക്ഷ്മി ഹരികുമാര്‍.