Connect with us

Covid19

പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പിണറായി വിജയന്‍ പങ്കെടുക്കില്ല. ഇന്നത്തെ യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ലാത്തതിനാലാണ് മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നത്. മേഘാലയ, മിസോറാം പുതുച്ചേരി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഒഡീഷ, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് ഇന്ന് സംസാരിക്കാന്‍ അവസരം. കഴിഞ്ഞ യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. കഴിഞ്ഞ തവണ അവസരം ലഭിക്കാത്തവരാണ് ഇന്നത്തെ യോഗത്തില്‍പങ്കെടുക്കുക. മുഖ്യമന്ത്രിക്ക് പകരം യോഗത്തില്‍ സംസ്ഥാന പ്രതിനിധിയായി ചീഫ് സെക്രട്ടറി ടോം ജോസ് പങ്കെടുക്കും.

അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലഫോണില്‍ സംസാരിച്ചു. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന പ്രധാനമായും ചര്‍ച്ച നടത്തുന്നത്.

Latest