Connect with us

International

കിം ജോംഗ് ഉന്‍ ജീവനോടെയുണ്ട്: ദക്ഷിണ കൊറിയ

Published

|

Last Updated

ലണ്ടന്‍ |  ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും അദ്ദേഹം നടക്കാന്‍ പോലും പറ്റാത്ത ഗുരുതരാവസ്ഥയിലാണെന്നല്ലാമുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ തള്ളി ദക്ഷിണ കൊറിയ. കിമ്മിന്റെ ആരോഗ്യവുമായി സംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണന്നും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ദക്ഷണി കൊറിയന്‍ പ്രസിഡന്റിന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. ഞങ്ങളുടെ സര്‍ക്കാറിന്റെ നിലപാട് ഉറച്ചതാണെന്നും കിം ജീവനോടെയുണ്ടെന്നും മൂണ്‍ ചെങ് ഇന്‍ സി എന്‍ എന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏപ്രില്‍ 15ന് മുത്തച്ഛന്റെ ജന്മവാര്‍ഷിക ദിനാഘോഷത്തില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷ്ം കിമ്മിന്റെ സ്ഥിതി ഗുരുതരമായെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കമ്മിന്റെ ആഢംബര ട്രെയ്ന്‍ നിര്‍ത്തിയിട്ട വാര്‍ത്തകളെല്ലാം മാധ്യമങ്ങള്‍ നല്‍കി. ഇതിനിടയിലാണ് കിം ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷണി കൊറിയ തറപ്പിച്ച് പറയുന്നത്.