Connect with us

Covid19

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറും

Published

|

Last Updated

ഇടുക്കി | ഇടുക്കി ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്കാണ്.  രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വനിതാ ഡോക്ടറും ഉണ്ടെന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. ഏലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ മൈസൂരില്‍ നിന്നെത്തിയ കൊവിഡ് ബാധിതന്റെ അമ്മയെ ചികിത്സിച്ചിരുന്നത് ഈ ഡോക്ടറായിരുന്നു. ഇവരില്‍ നിന്നാണ് രോഗം ഡോക്ടര്‍ക്ക് പകര്‍ന്നതെന്നാണ് വിവരം. അതേ സമയം ഡോക്ടര്‍ ഇന്നും ആശുപത്രിയില്‍ ജോലിക്ക് എത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാര്‍ച്ച് 15 നാണ് കൊവിഡ് രോഗിയെ ഡോക്ടര്‍ പരിശോധിച്ചത്. ഡോക്ടറുമായി ബന്ധപ്പെട്ടവരേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest