Connect with us

Covid19

ഡല്‍ഹിയില്‍ 24 സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് കൊവിഡ്; മൂന്നു പേര്‍ മലയാളികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ മയൂര്‍ വിഹാറിലുള്ള സൈനിക ക്യാമ്പില്‍ 24 സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നുപേര്‍ മലയാളികളാണ്. ഇതേ തുടര്‍ന്ന് ക്യാമ്പ് അടച്ചു. രോഗബാധിതരെ നരേലയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

ഡല്‍ഹിയില്‍ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ഹിന്ദു റാവു ആശുപത്രി താത്ക്കാലികമായി അടച്ചു. യു പിയിലെ കാണ്‍പൂരില്‍ മാധ്യമ പ്രവര്‍ത്തകനും വാരണാസിയില്‍ ഏഴ് പോലീസുകാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.