Covid19
പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നടപടി. ഇതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രത്യേക വിമാന സര്‍വീസാണ് പ്രവാസികളെ കൊണ്ടുവരുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവരവരുടെ വീടിന് ഏറ്റവു അടുത്തുള്ള വിമാനത്താവളത്തിലായിരിക്കും ഇവരെ എത്തിക്കുക. കൊവിഡ് നിരീക്ഷണത്തിനു ശേഷമായിരിക്കും വീടുകളിലേക്കയക്കുക.
മടങ്ങിവരാന്‍ താത്പര്യപ്പെടുന്നവരുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
---- facebook comment plugin here -----