Connect with us

Gulf

കേന്ദ്രം ഇടപെട്ടു: അടിയന്തര ചികിത്സക്കായി മലയാളി ബാലികയെ കുവൈത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ മൂലം മലയാളിയായ അഞ്ചുവയസ്സുകാരിയായ ചികിത്സക്കായി സൈനിക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു.

ചെവിയില്‍നിന്ന് രക്തസ്രാവം വന്നതിനെ തുടര്‍ന്ന് അടിയന്തിര ചികിത്സക്കയാണ് പാലക്കാട്ടുകാരിയായ സാധിക രതീഷ് കുമാറിനെ ഡല്‍ഹി എയിംസിലെത്തിച്ചത്. കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്നത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കും.

കുട്ടിയുടെ ചികിത്സക്ക് കുവൈത്തില്‍ മതിയായ സൗകര്യമില്ലാത്തതാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കാരണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കെ. ജീവസാഗര്‍ പറഞ്ഞു. സെക്കന്‍ഡ് സെക്രട്ടറിമാരായ ഫഹദ്, യു.എസ്. സിബി, കേന്ദ്ര പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് യാത്രാ നടപടികള്‍ വേഗത്തിലായത്.

Latest