Connect with us

Gulf

ഒന്‍പത് പേര്‍ കൂടി മരിച്ചു; സഊദിയില്‍ രോഗബാധിതരുടെ എണ്ണം 16000 കവിഞ്ഞു

Published

|

Last Updated

ദമാം | ഇരുപത്തിനാല് മണിക്കൂറിനിടെ സഊദിയില്‍ 1,197 പേര്‍ക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചതോടെ ബാധിതരുടെ എണ്ണം 16,000 കവിഞ്ഞു. രോഗം ബാധിച്ച് രണ്ട് സ്വദേശികളും ഏഴ് വിദേശികളും മരണപെട്ടതോടെ മരണസംഖ്യ 137ഉം ആയി.

രോഗബാധിതരില്‍ അഞ്ചുപേര്‍ മക്കയിലും നാല് പേര്‍ ജിദ്ദയിലുമായാണ് മരിച്ചത്. പുതുതായി രോഗം സ്ഥിതീകരിച്ചവരില്‍ 76 ശതമാനം വിദേശികളും 24 ശതമാനം സ്വദേശികളുമാണ്. വൈറസ് ബാധിതരുടെ എണ്ണം 16229 ആയി ഉയര്‍ന്നിട്ടുണ്ട്.

166 പേര്‍ രോഗമുക്തി നേടിയതോടെ രോഗമുക്തരായവരുടെ എണ്ണം 2215 ആയി. രോഗബാധിതരായ 13,948 പേര്‍ചികിത്സയിലാണുള്ളത്. ഇവരില്‍ 115 പേര്‍ ഗുരുതരാവസ്ഥയിലാണ്.

രോഗ ബാധ ഏറ്റവും കൂടുതല്‍ മക്കയിലാണ് 364 പേര്‍. മറ്റിടങ്ങളിലെ കണക്കുകള്‍ ഇങ്ങനെ: ജിദ്ദ (271), റിയാദ് (170), മദീന (120), അല്‍ഖോബാര്‍ (45), ദമാം (43), അല്‍ ഹുഫൂഫ് (34), ത്വായിഫ് (27), അല്‍ജുബൈല്‍ (26), ബെയ്ഷ് (20), ബുറൈദ (17), യാന്‍ബു (13), അല്‍മുത്‌നാബ് (12), അല്‍ ബഹ (6), സാഗര്‍ (6) ), അരാര്‍ (5), അല്‍ മുസാഹ്മിയ (5), അബഹ (2), അല്‍ മഖ്‌വ (2), തബൂക്ക് (2), ഖമിസ് മുഷൈത് (1), ഉനൈസ (1), ബാനി മാലിക് (1), തുറുബാന്‍( 1), അല്‍ഖുന്‍ഫുദ (1), അല്‍ഖര്‍ജ് (1), അല്‍സുല്‍ഫി (1).

---- facebook comment plugin here -----

Latest