Kerala
മദ്യാസക്തര്‍ക്ക് മദ്യം നല്‍കാന്‍ അബ്കാരി ചട്ടത്തില്‍ ഭേദഗതി

തിരുവനന്തപുരം | മദ്യാസക്തര്‍ക്ക് മദ്യം വിതരണം ചെയ്യുന്നതിനായി അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍. ബീവറേജസ് ഗോഡൗണില്‍ എത്തുന്നവര്‍ക്ക് നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്നാണ് ഭേദഗതി. മാര്‍ച്ച് 30 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ, ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി വരുന്നവര്‍ക്ക് വെയര്‍ഹൗസില്‍ നിന്നും മദ്യം വിതരണം ചെയ്യാമെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ നീക്കം കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അതിനിടെ, ലോക്ക് ഡൗണ്‍ കാലത്തെ അവധി ദിനങ്ങള്‍ ഡ്യൂട്ടിയായി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളിലേതാണ് ഡ്യൂട്ടിയായി കണക്കാക്കുക.