Connect with us

Covid19

പ്രവാസികളെ കൊണ്ടുവരാന്‍ ഇപ്പോള്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ സാഹചര്യത്തില്‍ കേന്ദ്രത്തോട് അത്തരമൊരു നിര്‍ദേശം വെക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെഎംസിസി നല്‍കിയ ഹരജി പരിഗണിച്ചുക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

മറ്റു രാജ്യങ്ങള്‍ പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റു രാജ്യങ്ങളുടെ നയവും നിയമവുമല്ല നമ്മുടേതെന്നായിരുന്നു കോടതിയുടെ പ്രതികരണം

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരളം മാത്രമാണ് ഇത്ര ശക്തമായി ആവശ്യമുന്നയിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. ഹര്‍ജിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേട്ടത്.ഹരജി മെയ് രണ്ടിന് വീണ്ടും പരിഗണിക്കും

---- facebook comment plugin here -----

Latest