Connect with us

Covid19

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇനി വൈകിട്ട് അഞ്ച് മുതല്‍

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവ് വാര്‍ത്താ സമ്മേളനത്തിന്റെ സമയക്രമത്തില്‍ മാറ്റം. ആറ് മണിക്കുള്ള വാര്‍ത്താ സമ്മേളനം അഞ്ചു മണിയിലേക്ക മാറ്റിയിരിക്കുന്നത്. നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിയിലേക്കും മാറ്റിയിട്ടുണ്ട്.
റംസാന്‍ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ
വാര്‍ത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക് മാറ്റിയത്.

വൈകിട്ട് 6നും 7നുമിടക്ക്നോമ്പുതുറ സമയമായതിനാലാണ് അഞ്ചു മുതല്‍ അറ് മണിവരെ സമയത്തിലേക്ക്വാര്‍ത്താ സമ്മേളനം മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദിവസേന ആറ് മണി മുതല്‍ ഏഴ് വരെയായിരുന്നു കഴിഞ്ഞ ഒരു മാസത്തിലധികമായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്. മെയ് മൂന്ന് വരെ പതിവ് വാര്‍ത്ത സമ്മേളനം തുടരും