Connect with us

Covid19

പി പി ഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും വ്യവസായികള്‍ നിര്‍മിച്ചു നല്‍കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 പ്രതിരോധത്തിനുള്ള പി പി ഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും വ്യവസായികള്‍ നിര്‍മിച്ചു നല്‍കും. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കൊച്ചിയിലെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് പ്രതിദിനം 20,000 പി പി ഇ കിറ്റുകള്‍ വികസിപ്പിച്ചിട്ടുണ്ട്. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. മെയ്ക്കര്‍ വില്ലേജിന്റെ സഹായത്തോടെ കൊച്ചിയിലെ തന്നെ ഏറോഫില്‍ ഫില്‍റ്റേഴ്‌സ് ഇന്ത്യ എന്‍ 95 മാസ്‌കുകള്‍ വികസിപ്പിച്ചു. ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ ഗ്വാളിയോര്‍ ലാബിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

വെന്റിലേറ്ററുകളുടെ നിര്‍മാണം നെസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. അവരുടെ കൊച്ചി ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ഗുണനിലവാരമുള്ള വെന്റിലേറ്ററുകള്‍ വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വെന്റിലേറ്ററുകള്‍ പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. നിയമാനുസൃത അനുമതികള്‍ കരസ്ഥമാക്കി അവ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. കിന്‍ഫ്ര പാര്‍ക്കിലെ യൂബിയോ കമ്പനി വികസിപ്പിച്ച കൊവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ ഐ സി എം ആറിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest