Connect with us

Kerala

തിരുവനന്തപുരം ഡിവിഷണല്‍ ആശുപത്രി കൊവിഡ് ആശുപത്രിയാക്കും; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് റാന്‍ഡം പരിശോധന

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം ഡിവിഷണല്‍ ആശുപത്രി കൊവിഡ് ആശുപത്രിയാക്കുമെന്നും തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഇതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നെസ്റ്റ് ഗ്രൂപ്പ്, വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഗുണനിലവാരം പരിശോധിച്ച് ഡോക്ടര്‍മാര്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിച്ച്
തൊഴിലുറപ്പു പദ്ധതി പുനരാരംഭിക്കാവുന്നതാണ്. അഞ്ചുപേരടങ്ങുന്ന സംഘത്തിനു പ്രവര്‍ത്തിക്കാം. എന്നാല്‍, 60 വയസ്സിനു മുകളിലുള്ളവര്‍ മെയ് മൂന്നു വരെ മാറിനില്‍ക്കണം. നിലവില്‍ 130216 പേര്‍ സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ പേര്‍ അംഗമാവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച മറ്റു പ്രധാന കാര്യങ്ങള്‍:

  • ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും റാന്‍ഡം പരിശോധന.
  • പി പി ഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും വ്യവസായികള്‍ നിര്‍മിച്ചു നല്‍കും. പ്രതിദിനം 20,000 പി പി ഇ കിറ്റ് കിറ്റെക്‌സ് ഉത്പാദിപ്പിക്കും.
  • മൂന്നാറില്‍ ഭിന്നശേഷിക്കാര്‍ക്ക് റേഷന്‍ നിഷേധിച്ചെന്ന കാര്യം അന്വേഷിക്കും.
  • സംസ്ഥാനത്തെ സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 23 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം. സ്‌കൂളുകളെ എ മുതല്‍ ഡി വരെയുള്ള ഗ്രേഡുകളാക്കി തിരിച്ചാണ് സഹായം നല്‍കുക.
  • ഖാദി മേഖലക്ക് 14 കോടി നല്‍കും. 12500
    നൂല്‍പ്പ്, നെയ്ത്ത് തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക.
  • സിമന്റ് കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ കടകള്‍ തുറക്കാം.
  • ക്രിസ്തീയ വിവാഹങ്ങള്‍ക്ക് 20 പേരെ പങ്കെടുപ്പിക്കാം.
  • വിദേശത്തേക്ക് മരുന്ന് അയക്കാന്‍ പാഴ്‌സല്‍ അനുമതി.
  • ക്വാറികള്‍ക്ക് കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
  • അടിയന്തര സാഹചര്യങ്ങളില്‍ ജില്ല വിട്ടു പോകുന്നതിന് എമര്‍ജന്‍സി പാസ് വാങ്ങണം. പോലീസ് ആസ്ഥാനത്തു നിന്നാണ് പാസ് വാങ്ങേണ്ടത്.
  • അതിര്‍ത്തി കടന്നുള്ള യാത്രകള്‍ തടയും. ചരക്കു നീക്കത്തിന് തടസ്സമില്ല.
  • അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ നാഗര്‍കോവില്‍ നിന്ന് കോട്ടയം വരെ ട്രെയിന്‍.
  • മഴക്കാല പൂര്‍വ ശുചീകരണവും മാലിന്യ നിര്‍മാര്‍ജനവും നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം.
  • പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ സാമൂഹിക സന്നദ്ധ സേന.

12500 ഖാദി തൊഴിലാളികള്‍ക്ക് 14 കോടി രൂപ അനുവദിച്ചു. നൂല്‍പ്പ്, നെയ്ത്ത് തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക.

Latest