Connect with us

Covid19

രാജ്യത്ത് 24 മണിക്കൂറിനിടെ 1,409 പുതിയ കൊവിഡ് കേസുകള്‍; ആകെ രോഗബാധിതര്‍ 21,393

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് അതിവേഗതയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പുതിയ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 21,393 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. ഇതുവരെ 681 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4,258 പേര്‍ രോഗമുക്തി നേടി. അതേസമയം, 12 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. കൂടാതെ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 23 ഇടങ്ങളിലെ 78 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല.

മാര്‍ച്ച് 23ന് രാജ്യവ്യാപകമായി 14,915 പരിശോധനകള്‍ നടത്തിയപ്പോള്‍ ഏപ്രില്‍ 22ന് അഞ്ചുലക്ഷത്തിലേറെ പരിശോധനകള്‍ നടത്താന്‍ കഴിഞ്ഞതായി പരിസ്ഥിതി വകുപ്പ് സെക്രട്ടറി സി കെ മിശ്ര പറഞ്ഞു. എന്നാല്‍, കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം നിയന്ത്രിക്കാനും കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. ഇരട്ടിക്കലിനിടയിലെ കാലയളവ് വര്‍ധിപ്പിക്കാനും കഴിഞ്ഞതായി മിശ്ര വ്യക്തമാക്കി.

Latest