Connect with us

Covid19

മുഖ്യമന്ത്രിക്ക് അഴിമതി പുറത്തുവന്നതിലുള്ള ജാള്യത: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിന്‍ക്ലറില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരെ മുഖ്യമന്ത്രി കുതിര കയറുകയാണ്. കൊവിഡ് പ്രിതരോധത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം പ്രതിപക്ഷം പറയേണ്ടത് പറയും. അഴിമതി കണ്ടാല്‍ യു ഡി എഫ് നോക്കിയിരിക്കില്ല. അഴിമതി കണ്ടുപിടിച്ചതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

എല്‍ ഡി എഫിനുള്ളില്‍ സ്പ്രിന്‍ക്ലര്‍ കരാറില്‍ എതിര്‍പ്പുണ്ട്. പ്രതിപക്ഷ ആരോപണത്തെ യെച്ചൂരിയോ, കോടിയേരിയോ എതിര്‍ത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നിലപാടിനെ അദ്ദേഹത്തിന്റേ പാര്‍ട്ടി തള്ളിയിട്ടുണ്ട്. എന്നാല്‍ കൊവിഡായതിനാല്‍ പരസ്യമാക്കാത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഉയരുന്നത് നിലവിളി ശബ്ദമാണ്. സി പി എം വിഭാഗീയത കുത്തിപൊക്കി രക്തസാക്ഷി പരിവേഷത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്പ്രിന്‍ക്ലറും സി പി എം വിഭാഗീയതും കൂട്ടിക്കുഴക്കാനാണ് ശ്രമം. ലാവലിന്‍ ബാധ മുഖ്യമന്ത്രിയെ ഇപ്പോഴും പിന്തുടരുന്നു.

ഐ ടി സെക്രട്ടറിയെ സി പി ഐ ഓഫീസിലേക്ക് വിശദീകരണം നല്‍കാനയച്ചത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനാണ് ശ്രമമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Latest