Connect with us

Gulf

കാസര്‍കോട് മുള്ളേരിയ കിന്നിഗര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി

Published

|

Last Updated

അബൂദബി | ബനിയാസില്‍ പച്ചക്കറി വ്യാപാരിയായിരുന്ന കാസര്‍കോട് മുള്ളേരിയ കിന്നിഗര്‍ സ്വദേശി കല്‍പ്പന ഹൗസില്‍ കെ കെ അബ്ദുല്‍ ഖാദര്‍ (52 ) അബൂദബിയില്‍ നിര്യാതനായി. പരേതനായ കെ കെ മുഹമ്മദ് ഹാജി-മറിയുമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഷാഹിദ, വലീദ്, സുല്‍ത്താന. സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍, അഷ്റഫ്, സാറ, റുഖിയ, ആയിഷ, ഖദീജ. അബൂദബി മഫ്റഖ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.