Connect with us

Covid19

സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ തീരുമാനം കോടതി പറയട്ടെയെന്ന് യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി | അമേരിക്കയില്‍ നിന്നുള്ള സ്പ്രിന്‍ക്ലറുമായി ഡാറ്റാ ശേഖരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട വിഷയത്തില്‍ പ്രതികരിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്പ്രിന്‍ക്ലര്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിട്ടുണ്ട്. കരാര്‍ സംബന്ധിച്ച കേസ് ഇപ്പോള്‍ കൊടതിയിലാണ്. ഹൈക്കോടതി തീരുമാനം പറയട്ടെയെന്നും യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിയുടെ മുമ്പില്‍ ഇപ്പോഴുള്ള പ്രധാന ലക്ഷ്യം കൊവിഡ് പ്രതിരോധമാണ്. പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

സ്പ്രിംക്ലറുമായി ബന്ധപ്പെട്ട സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം ഇതുവരെ ലഭിച്ചിട്ടില്ല. അത് ലഭിച്ച ശേഷം വിശദമായി പിന്നീട് ചര്‍ച്ച ചെയ്യാമെന്നും യെച്ചൂരി പറഞ്ഞു.
ഇന്നലെ ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് സ്പ്രിംക്ലര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്.