Connect with us

Kerala

ലോക്ക്ഡൗണ്‍ ലംഘിച്ച് ഇറച്ചി നല്‍കിയില്ല; കൊല്ലത്ത് അതിഥി തൊഴിലാളികളെ മര്‍ദിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം | ഓയൂര്‍ വെളിയത്ത് അതിഥി തൊഴിലാളികളെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിന്‍കര വെല്‍ക്കോസ് ജങ്ഷനുസമീപം പേഴുവിള പുത്തന്‍വീട്ടില്‍ അനീഷ് (37), അയല്‍വാസി അസിതാഭവനില്‍ അസിന്‍ (30) എന്നിവരാണ് പിടിയിലായത്.

വെളിയം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന, വെളിയം വെസ്റ്റ് പച്ചയില്‍ പുത്തന്‍വീട്ടില്‍ അജയകുമാറിന്റെ ഇറച്ചിക്കോഴിക്കടയിലെ ജീവനക്കാരായ അസം സ്വദേശികളായ അഷാദുള്‍ ഇസ്ലാം (21), അജാറുദീന്‍ (21) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.

സ്‌കൂട്ടറിലെത്തിയ അനീഷും അസിനും ഇറച്ചിക്കടയിലെത്തി കോഴിയിറച്ചി ആവശ്യപ്പെട്ടു. ലോക്ക്ഡൗണിനെത്തുടര്‍ന്ന് അഞ്ചുമണിക്ക് കട അടച്ചതിനാല്‍ ഇനി തരാന്‍ പറ്റില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞതോടെയായിരുന്നു മര്‍ദനം. തൊഴിലാളികളെ കല്ലുകൊണ്ടും കൈകൊണ്ടും മര്‍ദിക്കുകയും ഭക്ഷണപദാര്‍ഥങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു.

പരുക്കേറ്റ തൊഴിലാളികള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ വധശ്രമത്തിനാണ്് പോലീസ് കേസെടുത്തിരിക്കുന്നത്.

---- facebook comment plugin here -----

Latest