Connect with us

Covid19

തമിഴ്‌നാട്ടില്‍ പത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക്കൂടി കൊവിഡ്

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ പത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ തമിഴ് ചാനലിലെ മാധ്യമ പ്രവര്‍ത്തകരാണ്. ഇതോടെ വൈറസ് ബാധിച്ച് ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 40 ആയി. നേരത്തെ മംബൈയിലും 50 ഓളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്രം രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകര്‍ അവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചേ ജോലി ചെയ്യാകൂവെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

 

 

Latest