Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നു; മരണ സംഖ്യയിലും വര്‍ധനവ്

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധയുള്ള രാജ്യമായി സഊദി അറേബ്യ മാറി. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 1147 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയേറ്റ് 6 പുതിയ മരണങ്ങളും 150 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മരണപെട്ടവരില്‍ അഞ്ചു പേര്‍ സ്വദേശികളും ഒരാള്‍ വിദേശിയുമാണ്. 49 വയസ്സിനും 87വയസ്സിനും ഇടയിലുള്ളവരാണ് മരണപെട്ടത്.കഴിഞ്ഞ ഒരാഴ്ചക്കിടെ ആരോഗ്യ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ നടത്തിയ ഫീല്‍ഡ് മെഡിക്കല്‍ ടെസ്റ്റില്‍ അഞ്ച് ലക്ഷം പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത് . വരും ദിവസങ്ങളില്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരുമെന്ന് മന്ത്രാലയം പറഞ്ഞു

മക്ക (305), മദീന (299), ജിദ്ദ (171), റിയാദ് (148), ഹോഫുഫ് (138) എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗ ബാധിതരെ കണ്ടെത്തിയത്. ത്വാഇഫ് (27), ജുബൈല്‍ (12), തബുക് (10) ഖുലൈസ് (8), ബുറൈദ (6), ദമാം (5),അല്‍ മഖവ (3), ഉനൈസ (2), അല്‍ഹദ്ദാഫ് (2), അറാര്‍ (2), ദഹ്‌റാന്‍ (2), മഹായില്‍ ആസീര്‍, അല്‍ജൗഫ് ,,കുന്‍ഫുദ,അല്‍ ഖുറായാത്ത്,സബത്തുല്‍ ആലായ, അല്‍ ഖുറയ്യാ,അല്‍ ബഹ എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ് മറ്റ് പ്രവിശ്യകളിലെ രോഗബാധിതരുടെ എണ്ണം. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 109 ആയി വര്‍ദ്ധിച്ചതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ഏറെ ആശങ്കയോടെയാണ് കാണുന്നത്

1,640 പേരാണ് ഇതുവരെ രോഗമുക്തി നേടിയത് . 9,882 പേര്‍ ചികിത്സയില്‍ തുടരുകയാണ് . 81 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഫീല്‍ഡ് ടെസ്റ്റിലൂടെയാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയതോടെ രാജ്യത്തെ മുഴുവന്‍ കമ്പനികളോടും തൊഴിലാളികളുടെ താമസ വിവരങ്ങള്‍ “ഈജാര്‍”സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Latest