Connect with us

Kerala

ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല

Published

|

Last Updated

തിരുവനന്തപുരം | സര്‍വ്വീവ്വീസ് സ്റ്റോപ്പേജിന് നല്‍കിയ അപേക്ഷ പരിഗണിക്കപ്പെട്ട ശേഷം സര്‍വ്വീസ് തുടങ്ങിയാല്‍ മതിയെന്ന് സ്വാകാര്യ ബസ് ഉടമകളുടെ തരുമാനം. ഇതിനാല്‍ ലോക്ക് ഡൗണ്‍ അവസാനിച്ച ഉടന്‍ ബസുകള്‍ റോഡിലിറങ്ങില്ല. സ്റ്റോപ്പേജ് ലഭിച്ചാല്‍ നികുതി ഇളവിനും ഇന്‍ഷ്വറന്‍സ് അടക്കുന്നതിന് സാവകാശം ലഭിക്കുമെന്നതിനാലാണ് ബസ് ഉടമകളുടെ നീക്കം.രണ്ടു മാസമെങ്കിലും സ്റ്റോപ്പേജ് നീളുമെന്നതിനാല്‍ ജൂണ്‍ മാസമായാലേ ഇത്തരം ബസുകള്‍ക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാവൂ.

റോഡ് നികുതിയിനത്തില്‍ മൂന്ന് മാസം കൂടുമ്പോള്‍ മുപ്പത്തിനാലായിരത്തോളം രൂപ ബസുടകമള്‍ അടക്കണം. ഇന്‍ഷൂറന്‍സ് ഇതിനു പുറമേ. ഇതു മൂലമാണ് സ്വകാര്യ ബസുകള്‍ ഈ മാസം ഒന്നു മുതല്‍ സ്റ്റോപ്പേജിനായി അപേക്ഷിച്ചിരിക്കുന്നത്. ഇന്‍ഷൂറന്‍സ് അടക്കുന്നതിന് സാവകാശം ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും സ്റ്റോപ്പേജ് എടുത്തിരിക്കണം. ഇതു മൂലം ജൂണ്‍ ആദ്യവാരമാകുമ്പോഴേ രണ്ടുമാസത്തെ കാലാവധി കഴിയൂ.

ഒരു വര്‍ഷത്തേക്കാണ് ബസുടമകള്‍ സ്റ്റോപ്പേജിനായി അപേക്ഷിച്ചിരിക്കുന്നത്. ഏതു സമയത്തു വേണമെങ്കിലും മോട്ടോര്‍വാഹനവകുപ്പിന് അപേക്ഷ നല്‍കി സ്റ്റോപ്പേജ് അവസാനിപ്പിക്കാന്‍ സാധിക്കും. ബസുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നാല്‍ സ്റ്റോപ്പേജ് കാലാവധി നീട്ടാനാണ് തീരുമാനം.