Connect with us

Covid19

സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷ ശ്രമം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദത്തിന്റെ പേരില്‍ സര്‍ക്കാറിനെ ഒരു കൂട്ടര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിവാര ടെലിവിഷന്‍ പരിപാടിയായ “നാം മുന്നോട്ടി”ലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം. കൊവിഡിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. ആദ്യം മുതല്‍ ഇതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലിത്. ജനം ഇവ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.അത്തരത്തില്‍ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.