Connect with us

Covid19

യു പിയില്‍ ലുഡോ കളിക്കുന്നതിനിടെ ചുമച്ച യുവാവിന് വെടിയേറ്റു

Published

|

Last Updated

നോയിഡ | ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ ലുഡോ കളിക്കുന്നതിടെ ചുമച്ച യുവാവിന് നേരെ സുഹൃത്ത് വെടിവെച്ചു. കൊവിഡ് പരത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് വെടിവെച്ചതെന്നും ഗുരുതര പരുക്കേറ്റ പ്രശാന്ത് സിംഗ് എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസിനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജാര്‍ച്ച പോാലീസ് സ്റ്റേഷന് കീഴിലുള്ള ദയാനഗര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് സംഭവം.

പ്രശാന്ത് സിംഗ് മൂന്ന് സുഹൃത്തുക്കളും ലുഡോ ബോര്‍ഡ് ഗെയിം കളിച്ചുകൊണ്ടിരിക്കെ സുഹൃത്ത് ജയ് വീര്‍ സിംഗ് ഗുല്ലു എന്നയാള്‍ ഇവിടേക്ക് എത്തുകയായിരുന്നു. കളി തുടരുന്നതിനിടെ പ്രശാന്ത് സിംഗ് ചുമച്ചു. ചുമ ആവര്‍ത്തിച്ചപ്പോള്‍ പ്രശാന്ത് സിംഗും ഗുല്ലുവും ഇതിനെ ചൊല്ലി വാക്കേറ്റമുണ്ടായി. തനിക്ക് കൊവിഡ് പകര്‍ത്താന്‍ മനപൂര്‍വ്വം ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഗുല്ലു പ്രശാന്തിനോട് വഴക്കു തുടങ്ങിയത്. തര്‍ക്കത്തിനിടെ ഗുല്ലു തോക്കെടുത്ത് പ്രശാന്തിനെ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

 

---- facebook comment plugin here -----