Connect with us

National

ലൈംഗികാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ പോലീസ് കസ്റ്റഡിയില്‍

ചിത്രദുര്‍ഗയില്‍ നിന്ന് ബെംഗളുരുവിലേക്ക് വരുന്ന വഴിയാണ് ദേവരാജ ഗൗഡയെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

ബെംഗളുരു|ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി നേതാവ് ദേവരാജ ഗൗഡയെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചിത്രദുര്‍ഗയില്‍ നിന്ന് ബെംഗളുരുവിലേക്ക് വരുന്ന വഴിയാണ് ദേവരാജ ഗൗഡയെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഗൗഡയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ രംഗത്തെത്തിയത്.

ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ചോര്‍ത്തിയ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഢി ഈ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് ദേവരാജ ഗൗഡയെയാണ് ഏല്‍പിച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഗൗഡ പറഞ്ഞിരുന്നു.

 

 

Latest