Connect with us

Covid19

കാസര്‍കോടുനിന്നും ആശ്വാസ വാര്‍ത്ത; 15 പേര്‍ രോഗമുക്തരായി

Published

|

Last Updated

കാസര്‍കോട് | രാജ്യമാകെ കൊവിഡ് വൈറസ് ആശങ്ക പരത്തവെ കേരളത്തിന് ആശ്വാസവുമായി കാസര്‍കോടുനിന്നും നല്ല വാര്‍ത്ത. കാസര്‍കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന 15 രോഗികള്‍ക്ക് കൊവിഡ് രോഗത്തില്‍നിന്നും മോചിതരായി.

ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് പേര്‍, ജില്ലാ ആശുപത്രിയിലെ മൂന്ന് പേര്‍ , പരിയാരം മെഡിക്കല്‍ കോളജ് ആറ് പേര്‍ എന്നിങ്ങനെ 15 പേരാണ് രോഗവിമുക്തി നേടിയിരിക്കുന്നതെന്ന് ഡിഎംഎ വ്യക്തമാക്കി. 138 പേരാണ് ഇനി ചികിത്സയിലുളളത്. 160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Latest