Connect with us

Covid19

അമേരിക്കയില്‍ മലയാളി ദമ്പതികള്‍ മരിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ മലയാളി ദമ്പതികള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ഇടത്തില്‍ സാമുവല്‍ (83), കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) എന്നിവരാണ് മരിച്ചത്. സാമുവല്‍ കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്നാണ് മരിച്ചത്. എന്നാല്‍ മേരിക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും, ഫലം വരുന്നത് വരെ കാത്തിരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

ഫലം ലഭിച്ചാലും ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകില്ല. ഇവരുടെ സംസ്‌കാരച്ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇന്നലെ അമേരിക്കയില്‍ പൊന്‍കുന്നം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തും.

Latest