Connect with us

Covid19

കൊവിഡ്: ഒമാനില്‍ വിദേശികള്‍ക്കും ചികിത്സ സൗജന്യമാക്കി

Published

|

Last Updated

മസ്‌കത്ത് | കൊവിഡ് 19 പരിശോധനയും ചികിത്സയും വിദേശികള്‍ക്കും സൗജന്യമാക്കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അല്‍ സഈദ് ഉത്തരവിട്ടു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാജ്യത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 38 കൊവിഡ് ബാധിതരില്‍ 35ഉം വിദേശികളാണ്. ഇതുവരെ 106 ഇന്ത്യക്കാര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മത്ര മേഖലയില്‍ മാത്രം 206 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവരില്‍ 160 ഉം വിദേശികളാണെന്നും മന്ത്രി പറഞ്ഞു.

Latest